ETV Bharat / bharat

പിറന്നാള്‍ ആഘോഷത്തിനിടെ ഗായകന് വെടിയേറ്റു; യുപിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

author img

By

Published : Oct 29, 2020, 4:29 PM IST

ബിജെപി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്‍റ് ബാനു ദുബെയാണ് അറസ്റ്റിലായത്.

BJP Uttar pradesh News  Bharatiya Janata Party (BJP) Yuva Morcha  BJP Latest News  Bharatiya Janata Party Latest news  Bhanu Dube BJP Latest news  പിറന്നാള്‍ ആഘോഷത്തിനിടെ ഗായകന് വെടിയേറ്റു  യുപിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍  ഉത്തര്‍പ്രദേശ്  ക്രൈം ന്യൂസ്
പിറന്നാള്‍ ആഘോഷത്തിനിടെ ഗായകന് വെടിയേറ്റു; യുപിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

ലഖ്‌നൗ: യുപിയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ ഗായകന് വെടിയേറ്റ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്‍റ് ബാനു ദുബൈയെയാണ് മഹാകര്‍പുറില്‍ നിന്നും ബുധനാഴ്‌ച വൈകുന്നേരം അറസ്റ്റിലായത്.

തിങ്കളാഴ്‌ച ഇയാളുടെ വസതിയില്‍ മകന്‍റെ പിറന്നാള്‍ പരിപാടിക്കിടെ ആഘോഷലഹരിയില്‍ വെടിയുതിര്‍ത്തപ്പോഴാണ് ബോജ്‌പുരി ഗായകന്‍ ഗോലു രാജയ്‌ക്ക് വെടിയേറ്റത്. പരിക്കേറ്റ ഇയാളെ ബക്‌സറിലെ ആശുപത്രിയില്‍ പ്രവേശിക്കുകയും പിന്നീട് വരാണസിയിലേക്ക് മാറ്റുകയും ചെയ്‌തു. കൊവിഡ് കാലത്ത് അനുമതിയില്ലാതെ ആഘോഷം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇയാള്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് എസ്‌ഡിഎം രാജേഷ് യാദവ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.