ലക്‌നൗ: ഹാപൂറില്‍ വിവാഹാഘോഷം നടക്കുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. വരന്‍റെ അമ്മാവനാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.