ETV Bharat / bharat

കശ്‌മീര്‍ വിഷയം; യുഎന്നില്‍ വീണ്ടുമൊരു ചര്‍ച്ചക്ക് സാധ്യതയില്ല - ഇന്ത്യ-പാകിസ്ഥാന്‍

1996 ല്‍ നെല്‍സണ്‍ മണ്ടേലയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇരുരാജ്യങ്ങളിലെയും ബുദ്ധിമാന്‍മാരായ നേതാക്കള്‍ക്ക് പരിഹരിക്കാന്‍ കഴിയില്ലേ എന്ന് മണ്ടേല അന്ന് ചോദിക്കുകയുണ്ടായി.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ കശ്മീര്‍ ചര്‍ച്ചക്കെടുക്കുന്നതിന് സാധ്യതയില്ല
author img

By

Published : Oct 2, 2019, 12:23 PM IST

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ കശ്‌മീരിനെ സംബന്ധിച്ച് ഉടനെ ഒരു ചര്‍ച്ചക്ക് സാധ്യതയില്ലെന്ന് സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്‍റ് ജെറി മാത്യൂസ്. കൗണ്‍സില്‍ വിഭജനമുണ്ടായതിനാല്‍ ഇക്കാര്യം ചര്‍ച്ചക്കെടുക്കുന്നതിനോ സംയുക്ത പ്രസ്താവനക്കോ വിദൂര ഭാവി പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരില്‍ ആഗോള നിഷ്ക്രിയത്വം ഉണ്ടല്ലോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് പതിനാറിന് ചൈനയുടെ നിര്‍ബന്ധപ്രകാരം കശ്മീര്‍ വിഷയത്തില്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ല. കൗണ്‍സില്‍ വിഭജിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു പ്രസ്താവന നല്‍കാന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്ന് ജെറി മാത്യൂസ് വ്യക്തമാക്കി. ഷിംല ഉടമ്പടി പ്രകാരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കേണ്ടിയിരുന്നത്. ഇരുവരേയും അനുരഞ്ജന ചര്‍ച്ചകള്‍ക്ക് വിളിക്കുമ്പോഴും ഈ കരാറിനെക്കുറിച്ച് സൂചിപ്പിക്കാനായിരുന്നു ആസൂത്രണം ചെയ്ത്. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു. പ്രശ്നം പരിഹരിക്കുക ഇരുരാജ്യങ്ങളുടേയും ആവശ്യമാണെന്ന് ഒരിക്കല്‍ കൂടി ഓര്‍പ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ഹൈക്കമ്മീഷണറായി ജോലി ചെയ്ത സമയത്താണ് ഈ പ്രശ്നം ശ്രദ്ധയില്‍ വരുന്നത്. 1996 ല്‍ നെണ്‍സണ്‍ മണ്ടേല പ്രസിഡന്‍റായിരുന്ന കാലത്ത് ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. അന്ന് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം ഏകോപിപ്പിക്കുന്ന സമയത്താണ് കശ്‌മീര്‍ വിഷയം ഉയര്‍ന്ന് വരുന്നത്. പ്രശ്നം മണ്ടേലയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, രണ്ട് മഹത്തായ രാജ്യങ്ങളിലെ ബുദ്ധിമാന്‍മാരായ നേതാക്കള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന കാര്യമല്ലേയുള്ളൂവെന്നായിരുന്നു. ഇപ്പോള്‍ തന്‍റെ പരിധിയില്‍ നിന്ന് ചെയ്യാനുള്ളത് ചെയ്യും. അന്തിമ തീരുമാനം സുരക്ഷാ സമിതിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.