ലഖ്‌നൗ: ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സഹോദരിയുടെ എട്ടുവയസ്സുള്ള കുട്ടിയെ രണ്ട് ദിവസം മുൻപ് കാണാതായി. വീട്ടുകാർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ഉന്നാവോ എസ്‌പി ആനന്ദ് കുൽക്കർണി, എഎസ്‌പി വിനോദ് കുമാർ പാണ്ഡെ തുടങ്ങിയവർ അടങ്ങിയ സംഘം കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്‌തു. ബലാത്സംഗക്കേസിലെ പ്രതിയുടെ കുടുംബമാണ് കുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് ഉന്നാവോ പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ബലാത്സംഗത്തിനിരയായ ഉന്നാവോ പെൺകുട്ടിയെ കഴിഞ്ഞ വർഷം കോടതിയിലേക്ക് പോകും വഴി അഞ്ചംഗ സംഘം തീ കൊളുത്തുകയായിരുന്നു.
ഉന്നാവോ പെൺകുട്ടിയുടെ സഹോദരി പുത്രനെ കാണാതായി - Unnao rape case
ബലാത്സംഗക്കേസിലെ പ്രതിയുടെ കുടുംബമാണ് കുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് ഉന്നാവോ പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.