ETV Bharat / bharat

ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട കേസില്‍ വിധി മാര്‍ച്ച് നാലിന് - ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസ്

ഉത്തര്‍പ്രദേശ് എം.എല്‍.എയായിരുന്ന കുല്‍ദീപ് സിംഗ് സെംഗാര്‍, സഹോദരന്‍ അതുല്‍ സെങ്കര്‍, മൂന്ന് പൊലീസുകാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍

Unnao murder case  Delhi court  ഉന്നാവോ ബലാത്സംഗം  ഉന്നാവോ ബലാത്സംഗ കേസ്  ഉന്നാവോ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസ്  വിധി മാര്‍ച്ച് 5ന്
ഉന്നാവോ ബലാത്സംഗം; പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ വിധി മാര്‍ച്ച് അഞ്ചിന്
author img

By

Published : Feb 29, 2020, 5:58 PM IST

ന്യൂഡൽഹി: ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി കോടതി മാര്‍ച്ച് നാലിന് വിധി പറയും. ഉത്തര്‍പ്രദേശ് എം.എല്‍.എയായിരുന്ന കുല്‍ദീപ് സിംഗ് സെംഗാര്‍, സഹോദരന്‍ അതുല്‍ സെങ്കര്‍, മൂന്ന് പൊലീസുകാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

2017 ജൂണ്‍ നാലിനാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17കാരി കൂട്ടബലാത്സംഗത്തിനിരയായത്. കുല്‍ദീപ് സിംഗ് സെംഗറിനെതിരെ 2018 ജൂലൈ 11നാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സെങ്കറും കൂട്ടാളികളും പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചു. ഇതിനുശേഷം ഇരുകൂട്ടരും പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാല്‍ കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പിതാവ് കസ്റ്റഡിയില്‍ വെച്ച് മരിച്ചു.

ഇതിനിടെ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലേക്ക് അമിത വേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചു കയറി. സംഭവത്തിന് പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ആള്‍ക്കാരാണെന്നാണ് ആരോപണം. ഈ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടു. അഭിഭാഷകനും പെണ്‍കുട്ടിയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി.

കേസില്‍ ഇതുവരെ 55 സാക്ഷികളെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ 9 പേരെ കോടതി വിസ്തരിക്കുകയും ചെയ്തു. 2019 ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശിലെ വിചാരണ കോടതിയിൽ നിന്ന് കേസ് ഡല്‍ഹി കോടതിയിലേക്ക് മാറ്റിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.