ലഖ്‌നൗ: രണ്ട് മാസത്തെ ലോക്ക് ഡൗണിന് ശേഷം അയോധ്യയിലെ താൽക്കാലിക രാം മന്ദിർ തിങ്കളാഴ്ച തുറന്നു. ബുള്ളറ്റ് പ്രൂഫ് ആവരണത്തിലാണ് വിഗ്രഹം നിലകൊള്ളുന്നത്. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് അഞ്ച് പേര്‍ക്ക് മാത്രമേ ഒരേസമയം ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച മാത്രം നൂറോളം ഭക്തർ ക്ഷേത്രം സന്ദർശിച്ചു. പ്രസാദം, പുണ്യാഹം തുടങ്ങിയവയുടെ വിതരണം, ഭൗതിക വഴിപാടുകൾ തുടങ്ങിയവ കർശനമായി നിരോധിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് മാത്രമേ ക്ഷേത്രത്തിലേക്ക് അനുമതിയുള്ളൂ. ഭക്തരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ അകത്തേക്ക് കയറ്റി വിടൂ. അതേസമയം, കൊവിഡ് മഹാമാരി രാജ്യത്തെ ബാധിച്ചത് ക്ഷേത്ര നിർമാണം വൈകാൻ കാരണമായി.
അയോധ്യയിലെ താല്‍കാലിക റാം മന്ദിർ തുറന്നു
കനത്ത ജാഗ്രത നിർദേശങ്ങൾ പാലിച്ചാണ് ഭക്തരെ പ്രവേശിപ്പിച്ചത്