ശ്രീനഗര്‍: കേന്ദ്രമന്ത്രിമാരുടെ ജമ്മു കശ്‌മീര്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. കേന്ദ്രമന്ത്രിമാരുടെ ജമ്മു കശ്‌മീര്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സന്ദര്‍ശനം അനുവദിച്ചതില്‍ അദ്ദേഹം നന്ദിയറിയിച്ചത്. ജനുവരി 18 മുതല്‍ 24 വരെയാണ് കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം സര്‍ക്കാരിന്‍റെ പോളിസികളും സര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന വികസന പദ്ധതികളും ജനങ്ങളുമായി പങ്കുവയ്ക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം. 38 കേന്ദ്ര മന്ത്രിമാരുടെ സംഘമാണ് കശ്‌മീര്‍ സന്ദര്‍ശിക്കുന്നത്. പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും മന്ത്രിമാര്‍ സന്ദര്‍ശനം നടത്തും. മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താനും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവരെ അറിയിക്കാനുമുള്ള നല്ല അവസരമാണിതെന്ന് രവീന്ദര്‍ റെയ്‌ന പറഞ്ഞു.
കേന്ദ്രമന്ത്രിമാരുടെ ജമ്മു കശ്‌മീര്‍ സന്ദര്‍ശനം; പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് രവീന്ദര്‍ റെയ്‌ന - ആര്‍ട്ടിക്കിള്‍ 370
ജനുവരി 18 മുതല്‍ 24 വരെയാണ് കേന്ദ്രമന്ത്രിമാരുടെ ജമ്മു കശ്‌മീര്‍ സന്ദര്‍ശനം
![കേന്ദ്രമന്ത്രിമാരുടെ ജമ്മു കശ്‌മീര്‍ സന്ദര്‍ശനം; പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് രവീന്ദര്‍ റെയ്‌ന Article 370 Jammu and Kashmir Narendra Modi Ravinder Raina കേന്ദ്രമന്ത്രിമാരുടെ ജമ്മു കശ്‌മീര്‍ സന്ദര്‍ശനം പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് രവീന്ദര്‍ റെയ്‌ന ജമ്മു കശ്‌മീര്‍ ആര്‍ട്ടിക്കിള്‍ 370 ശ്രീനഗര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5754579-thumbnail-3x2-ravinderraina.jpg?imwidth=3840)

Conclusion: