ന്യൂഡൽഹി: കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ്ങ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയതായും ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കേന്ദ്രമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ പ്രവേശിക്കാനും പരിശോധന നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 69,652 കൊവിഡ് -19 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.