ETV Bharat / bharat

കാസര്‍കോട് രാജ്യത്തിന് മാതൃക; അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ജനസംഖ്യയില്‍ 15 ശതമാനത്തോളം പ്രവാസികളുള്ള ജില്ലയില്‍ വൈറസ്‌ വ്യാപനം പിടിച്ചു നിര്‍ത്താനായി. 55 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

author img

By

Published : Apr 18, 2020, 4:55 PM IST

Union Health Ministry press meet  covid kasargod news  കൊവിഡ് കാസര്‍കോട് വാര്‍ത്തകള്‍  കേന്ദ്ര ആരോഗ്യ മന്ത്രാലയം
കാസര്‍കോട് മാതൃക; അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് കാസര്‍കോട് മാതൃകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വൈറസ്‌ ബാധ ആദ്യം സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം. അതില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായ ജില്ല കാസര്‍കോട് ആയിരുന്നു. എന്നാല്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ശക്തമായ പ്രതിരോധമാണ് ജില്ലയില്‍ ഒരുക്കിയത്. ജനസംഖ്യയില്‍ 15 ശതമാനത്തോളം പ്രവാസികളുള്ള ജില്ലയില്‍ വൈറസ്‌ വ്യാപനം പിടിച്ചു നിര്‍ത്താനായി. 55 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കിയതിനാലാണ് ഇത്തരത്തിലൊരു ഫലമുണ്ടായതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കാസര്‍കോട്ടെ നടപടികള്‍ മാതൃകയാക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.

പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങളും, പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസും കാണിച്ച ജാഗ്രതയെ കേന്ദ്രം അഭിനന്ദിച്ചു. ഡ്രോണ്‍ വഴിയുള്ള നിരീക്ഷണങ്ങള്‍ ഏറെ ഫലം കണ്ടുവെന്നും രാജ്യത്തിനാകെ മാതൃകപരമായി നടപടികളാണിതെന്നും മന്ത്രാലയം അറിയിച്ചു.

രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായി. അത്തരത്തില്‍ കണ്ടെത്തിയവരെ വീടുകളില്‍ നിരീക്ഷണത്തില്‍ വയ്‌ക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഇത് രോഗം പടരാതിരിക്കാന്‍ കാരണമായെന്നും കേന്ദ്രം വിലയിരുത്തി. ആരോഗ്യപ്രവര്‍ത്തകരെയും കേന്ദ്രം അഭിനന്ദിച്ചു. ഏറെ പരിമിതികളുണ്ടായിട്ടും സാഹചര്യത്തിന്‍റെ ഗൗരവം മുന്നില്‍കണ്ട് പ്രത്യേകം കൊവിഡ് വാര്‍ഡുകള്‍ക്ക് രൂപം നല്‍കി. രോഗികളെ പരിപാലിച്ച ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തിന് മാതൃകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.