ETV Bharat / bharat

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറുന്നു

author img

By

Published : Jul 29, 2020, 2:19 PM IST

Updated : Jul 29, 2020, 2:51 PM IST

പുതിയ മാറ്റങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ വൈകിട്ട് നാലിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാലും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും മാധ്യമങ്ങളെ കാണും

india
india

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂല മാറ്റം വരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ പേര് മുതല്‍ പഠന രീതി വരെ മാറ്റത്തില്‍ പെടും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇനി മുതല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭയിലാണ് സുപ്രാധാന തീരുമാനം കൈക്കൊണ്ടത്. പുതിയ മാറ്റങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ വൈകിട്ട് നാലിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാലും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും മാധ്യമങ്ങളെ കാണുന്നുണ്ട്. രാജ്യത്ത് കാലങ്ങളായി തുടര്‍ന്നുവരുന്ന പാഠ്യക്രമത്തിന് മാറ്റം വരുമെന്നാണ് സൂചന.

Last Updated : Jul 29, 2020, 2:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.