ETV Bharat / bharat

20000 കോടിയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം - കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റിയതായും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

MSME  Rs 20,000 crore economic package  atma nirbhar bharat  20000 കോടിയുടെ സാമ്പത്തിക പാക്കേജ്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ  എംഎസ്എംഇ
20000 കോടിയുടെ സാമ്പത്തിക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
author img

By

Published : Jun 1, 2020, 6:27 PM IST

ന്യൂഡൽഹി: ചെറുകിട ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് കേന്ദ്ര മന്ത്രിസഭുടെ അംഗീകാരം. 20,000 കോടിയുടെ സാമ്പത്തിക പാക്കേജിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ചെറുകിട ഇടത്തരം വ്യവസായങ്ങളെ മുൻ നിരയിൽ എത്തിക്കാൻ സർക്കാർ സുപ്രധാന നടപടികൾ സ്വീകരിച്ചെന്നും, ഇതിനായി 20,000 കോടി രൂപ നിക്ഷേപിക്കാൻ തീരുമാനമെടുത്തെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റിയതായും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 50 കോടി നിക്ഷേപവും 250 കോടി വരെ വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ എംഎസ്എംഇ പരിധിയില്‍ വരും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ജാവദേക്കറിന് പുറമെ, നിതിന്‍ ഗഡ്കരി, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.