ബെംഗളൂരു: ബിജാപൂർ ജില്ലയിൽ നിന്നും സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി. വിജയപുര ജില്ലാ റിസർവ് ഗാർഡും സെൻട്രൽ റിസർവ് പൊലീസ് സേനയും ചേർന്ന് ബുധനാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിലെ അംഗമാകാം സ്‌ത്രീയെന്നാണ് നിഗമനം. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ)യും സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഇവർ കൊല്ലപ്പെട്ടതാകാമെന്നും ഏറ്റുമുട്ടലിൽ നാലോ അതിൽ കൂടുതലോ നക്സലുകൾക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. തെരച്ചിലിൽ ഒരു ആയുധവും ക്യാമ്പിംഗ് സാമഗ്രികളും കണ്ടെത്തി.
കർണാടകയിൽ നിന്ന് സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി - ബിജിപൂർ
ബിജാപൂർ ജില്ലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിലെ അംഗമാകാം സ്‌ത്രീയെന്നാണ് പൊലീസ് നിഗമനം.