ജയ്‌പൂര്‍: രാജസ്ഥാനില്‍ ബാങ്ക് ലോണ്‍ അടക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. ചന്‍രാഖ ഗ്രാമത്തിലെ പുഴയില്‍ ചാടിയാണ് ജോഗീന്ദര്‍ സിങ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. ലോണടക്കാന്‍ ബാങ്കില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകനെ ആത്മഹത്യക്കു പ്രേരിപ്പിച്ചുവെന്നാരോപിച്ച് ബാങ്ക് ഉദ്യോഗസ്ഥനെതിരെ കര്‍ഷകന്‍റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ഇയാള്‍ ബാങ്കില്‍ നിന്ന് 3 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചു.