ETV Bharat / bharat

പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദിന്‍റെ പേരും പ്രമേയത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയും പ്രമേയത്തെ അനുകൂലിച്ചു.

പുൽവാമ്മ ഭീകരാക്രമണം
author img

By

Published : Feb 22, 2019, 11:23 AM IST

പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി പ്രമേയം പാസാക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും ശക്തമായ നടപടികൾ വേണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്

ഇന്നലെ രാത്രി ചേർന്ന യോഗത്തിലാണ് 15 അംഗ രക്ഷാ സമിതി പ്രമേയം പാസാക്കിയത്. ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം നടത്തിയവരെയും സാമ്പത്തിക സഹായം നൽകിയവരെയും കണ്ടെത്തണമെന്നും ഇതിനായുളള ഇന്ത്യൻ ശ്രമങ്ങളോട് മറ്റ് അംഗ രാജ്യങ്ങൾ സഹകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

ആക്രമണത്തിന്‍റെഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദിന്‍റെപേരും പ്രമേയത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയും പ്രമേയത്തെ അനുകൂലിച്ചു. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഫ്രാൻസാണ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Intro:Body:

പുൽവാമ ആക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. പുൽവാമ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും ശിക്ഷിക്കാനും ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര രക്ഷാ സമിതി പാസ്സാക്കി. ഇന്നലെ രാത്രി ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

ആക്രമണം നടത്തിയവരെ മാത്രമല്ല, ആസൂത്രണം നടത്തിയവരെയും സാമ്പത്തിക സഹായം നൽകിയവരെയും കണ്ടെത്തണമെന്നും കുറ്റക്കാരെ കണ്ടെത്താനുള്ള ഇന്ത്യൻ ശ്രമങ്ങളോട് മറ്റ് അംഗരാജ്യങ്ങൾ സഹകരിക്കണമെന്നും 15 അംഗ രക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

പുൽവാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദിന്‍റെ പേരും പ്രമേയത്തിലുണ്ട്. ചൈന ഉൾപ്പെടെയുള്ള സ്ഥിരാംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപനിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഫ്രാൻസാണ് രക്ഷാസമിതിയിൽ ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.