ഡെറാഡൂണ്‍: ജമ്മു കശ്‌മീരില്‍ കുഴിബോംബ് നിര്‍വീര്യമാക്കുന്നതിനിടെ വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഡെറാഡൂണിലെ നെഹ്‌റു കോളനിയിലെ താമസക്കാരനായിരുന്ന സൈനികന്‍ ബിസ്‌തിന്‍റെ കുടുംബത്തെയാണ് ത്രിവേന്ദ്ര സിംഗ് റാവത്ത് സന്ദര്‍ശിച്ചത്. സൈനികന്‍റെ മാതാപിതാക്കളെ മുഖ്യമന്ത്രി ആദരിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കൊപ്പം സര്‍ക്കാര്‍ എന്നുമുണ്ടാകുമെന്ന് ത്രിവേന്ദ്ര സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കശ്‌മീരിലെ നൗഷേര സെക്‌ടറിലുണ്ടായ അപകടത്തില്‍ ബിസ്‌ത് മരണപ്പെട്ടത്. പുല്‍വാമ ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് സംഭവമുണ്ടായത്.
വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു - ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കശ്‌മീരിലെ നൗഷേര സെക്‌ടറില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് ബിസ്‌ത് കൊല്ലപ്പെട്ടത്