ജമ്മു കശ്‌മീർ: ഉദംപൂരിലെ ജമ്മു-ശ്രീനഗർ ദേശീയപാതയിലെ സർമോലിക്ക് സമീപം നർസു നല്ലയില്‍ ട്രക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് പരിക്കേറ്റു. നായക് പൻവാർ, സുരേഷ് സാബെർ ഏന്നീ സൈനികർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ആർമി ട്രക്ക് നർസു നല്ലയിലെ ദേശീയപാത 44ൽ വച്ച് റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് ഉദാംപൂർ സീനിയർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം നടത്തിയെന്നും രണ്ട് പേരെയും രക്ഷിച്ച് ഉടൻ തന്നെ ഉദംപൂർ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
ട്രക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് പരിക്ക് - ജമ്മു-ശ്രീനഗർ ദേശീയപാത
രണ്ട് പേരെയും ഉടൻ തന്നെ ഉദാംപൂർ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു