ഹനോയ്: മൊലാവെ ചുഴലിക്കാറ്റിനെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിയറ്റ്നാമിലെ മരണം 27 ആയി. 50 പേരെ കാണാതാവുകയും 67 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന് പ്രകൃതി ദുരന്ത നിവാരണ നിയന്ത്രണത്തിനുള്ള കേന്ദ്ര സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. രാജ്യത്തെ 63 പാലങ്ങളും ദേശിയ പാതകളും മറ്റ് പാതകളും നശിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കാൻ:ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിച്ചു, 13 പേരെ കാണാതായി
10,420 സൈനിക ഉദ്യോഗസ്ഥരെയും ജവാന്മാരെയും രക്ഷാ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വിയറ്റ്‌നാമിലെ കഴിഞ്ഞ 20 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മൊലാവെ. ബുധനാഴ്‌ചയാണ് മൊലാവെ ചുഴലിക്കാറ്റ് വിയറ്റ്‌നാമിലെത്തുന്നത്. രാജ്യത്ത് ശക്തിയായ മഴയും കാറ്റുമാണ് നിലവിലുള്ളത്.