ഇറ്റാവഃ ഉത്തര്‍പ്രദേശിലെ ബിത്തൗലി പ്രദേശത്ത് യമുനനദിയിലേക്ക് കാര്‍ മറിഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ പാലം കടക്കുന്നതിനിടെ നദിയില്‍ പതിച്ചതാണെന്ന് പൊലീസ് സൂപ്രണ്ട് അപര്‍ണ ഗൗതം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലീസ് പെണ്‍കുട്ടിയുടെയും രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റ് രണ്ട് പേരെ അബോധാവസ്ഥയിലും കണ്ടെത്തി. മകളെ ചുന്‍മുന്‍ തിവാരിയെന്ന യുവാവും കൂട്ടാളികളും തട്ടിക്കൊണ്ട്പോയതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കാര്‍ നദിയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി ഉള്‍പ്പടെ മൂന്ന് പേര് മരിച്ചു
കാര്‍ യമുനാ നദിയിലേക്ക് മറിഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പടെ മൂന്ന് പേര് മരിച്ചു. പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ അച്ഛന് പറഞ്ഞു.