ശ്രീനഗര്‍: കിഷ്ത്വാറിലെ ഡച്ചനിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഹിന്ദുൽ മുജാഹിദ്ദീൻ (എച്ച്എം) വിഭാഗത്തിലെ ബഷാരത്ത് ഹുസൈൻ, ആശിക് ഹുസൈൻ എന്നിവരാണ് പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
ആക്രമണത്തിൽ തണ്ടറിന്റെ മുകൾ ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പശീദ് ഇക്ബാൽ, വിശാൽ സിങ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. സംഭവത്തിൽ പശീദ് ഇക്ബാൽ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. തുടര്‍ന്ന് പട്രോളിങ്ങിലുണ്ടായിരുന്നവര് നടത്തിയ തിരിച്ചടിയിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്.