ETV Bharat / bharat

ഉത്തരാഖണ്ഡില്‍ കൊവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ച രണ്ട് പേര്‍ക്കെതിരെ കേസ് - ഡെറാഡൂണ്‍

തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത രണ്ട് ഹരിദ്വാര്‍ സ്വദേശികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Tablighi Jamaat members held  COVID-19  DGP Ashok Kumar  Coronavirus cases  Uttarakhand  കൊവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ച രണ്ട് പേര്‍ക്കെതിരെ കേസ്  ഉത്തരാഖണ്ഡ്  ഡെറാഡൂണ്‍  കൊവിഡ് 19
ഉത്തരാഖണ്ഡില്‍ കൊവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ച രണ്ട് പേര്‍ക്കെതിരെ കേസ്
author img

By

Published : Apr 8, 2020, 11:31 AM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ച രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത രണ്ട് ഹരിദ്വാര്‍ സ്വദേശികളെയാണ് പൊലീസ് പിടികൂടി കൊലപാതക ശ്രമത്തിന് കേസെടുത്തത്. രാജസ്ഥാനിലെ അല്‍വാറില്‍ നിന്ന് അടുത്തിടെയാണ് ഇവര്‍ ഹരിദ്വാറിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൂട്ടുകാരന് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ നിര്‍ദേശം അവഗണിച്ച ഇവര്‍ പരിശോധന നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. അധികൃതര്‍ നിരന്തരം ബന്ധപ്പെട്ടിട്ടും ഇവര്‍ കൊവിഡ് പരിശോധന നടത്താന്‍ തയ്യാറായില്ല. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ കൂടെ ജീവന് ഭീഷണിയായതിനാലാണ് കേസെടുത്തത്തെന്ന് ഡി.ജി.പി അശോക്‌ കുമാര്‍ പറഞ്ഞു.

തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 180 പേരാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധന നടത്തിയത്. ഏപ്രില്‍ 6 ന് മുന്‍പെ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശം നിലവിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച 44 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.