പുതുച്ചേരി: പുതുച്ചേരിയിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 89 ആയി. 245 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,624 ആയി. ഇതിൽ 2,180 (819 ഹോം ക്വാറന്‍റൈൻ രോഗികൾ ഉൾപ്പെടെ) സജീവ കൊവിഡ് കേസുകളും ഉൾപ്പെടുന്നതായി ആരോഗ്യ, കുടുംബക്ഷേമ ഡയറക്ടർ എസ്. മോഹൻ കുമാർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച 912 സാമ്പിളുകളിൽ നിന്നാണ് 245 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. 26.8 ശതമാനമാണ് പുതുച്ചേരിയിലെ കൊവിഡ് പോസിറ്റീവ് നിരക്ക്. മരണനിരക്ക് 1.6 ശതമാനമാണ്. ഇതുവരെ 3,355 രോഗികളാണ് പുതുച്ചേരിയിൽ കൊവിഡ് മുക്തരായത്.