കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ അടിക്കാനും വെടിവെക്കാനും ആഹ്വാനം ചെയ്ത പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെ ബംഗാള്‍ പൊലീസ് രജിസ്റ്റര്‍ ചെയതത്.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന്‍റെ തണലില്‍ സംസ്ഥാനം ദേശവിരുദ്ധരുടെ കേന്ദ്രമാകുന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. കൊൽക്കത്തയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള റനാഘട്ടിൽ ഞായറാഴ്ച നടന്ന പാർട്ടി റാലിയെ അഭിസംബോധന ചെയ്താണ് ഘോഷ് പ്രസ്താവന നടത്തിയത്. റാണഘട്ട് പൊലീസ് സ്റ്റേഷനിലാണ് ആദ്യകേസ് രജിസ്റ്റര്‍ ചെയതത്. വര്‍ഗീയ കലാപം ഉണ്ടാകുന്ന രീതിയില്‍ സംസാരിച്ചു എന്ന് കാണിച്ച് തൃണമൂല്‍ പ്രവര്‍ത്തകന്‍ കൃഷ്ണേന്ദു ബാനര്‍ജി നല്‍കിയ പരാതിയിലാണ് കേസ്. ഹബ്റ പൊലീസ് സ്റ്റേഷനിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഘോഷിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് മന്ത്രി ജ്യോതി പ്രിയാഗ മുള്ളിക് പറഞ്ഞു. ദിലീപ് ഘോഷ് തങ്ങളെ കൊല്ലുകയോ വെടിവെക്കുകയോ ചെയ്യുമെന്ന് ജനങ്ങള്‍ പേടിക്കുന്നുണ്ട്. അതുകോണ്ടാണ് പരാതി നല്‍കിയതെന്നും അദ്ദേഹ പറഞ്ഞു. 500-600 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്ത് പ്രതിഷേധത്തിന്‍റെ ഭാഗമായി ഉണ്ടായത്. ഇത്രയേറെ അക്രമങ്ങള്‍ അരങ്ങേറിയിട്ടും പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും അദ്ദഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ സമരം നടന്നിരുന്നു. ഇവിടെ സമരം ചെയ്ത പിശാചുക്കളെ നായയെ കൊല്ലുന്നത് പൊലെ വെടിവച്ച് കൊന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.