പട്‌ന: ബിഹാറില്‍ വ്യാജ മദ്യം കഴിച്ച രണ്ട് പേര്‍ മരിച്ചു. അവശനിലയിലായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കയ്‌മൂര്‍ ജില്ലയിലെ കുറാസന്‍ ഗ്രാമത്തില്‍ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. ലാലു ബിന്ദ് (42), രാം കേസ്രി കോഹ്‌ര്‍ (50) എന്നിവരാണ് മരിച്ചത്. ഗ്രാമത്തില്‍ മദ്യം ലഭിക്കുമായിരുന്നുവെന്നും പൊലീസ് റെയ്‌ഡ് നടത്തുമ്പോല്‍ ആളുകള്‍ ഒളിവില്‍ പോവാറാണ് പതിവെന്നും ഗ്രാമീണര്‍ പറയുന്നു. ആറ് പേര്‍ വ്യാജ മദ്യം കഴിച്ചിരുന്നുവെന്നും എല്ലാവരെയും ആശുപത്രിയിലെത്തിച്ചതായും നാട്ടുകാരനായ താഹിദ് പറയുന്നു. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കാരണം വ്യക്തമാകുകയുള്ളൂവെന്ന് ബബുവ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സുനിത കുമാരി പറഞ്ഞു. മദ്യം പ്രാദേശികമായി നിര്‍മിച്ചതാണോ അല്ലെങ്കില്‍ പുറത്ത് നിന്നെത്തിച്ചതാണോയെന്ന് അറിയില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. 2016 മുതല്‍ ബിഹാറില്‍ മദ്യ വില്‍പനയും ഉപയോഗവും നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ബിഹാറില്‍ വ്യാജമദ്യ ദുരന്തം; രണ്ട് പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ - ബിഹാര്‍ വാര്‍ത്തകള്‍
അവശനിലയിലായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു