മുംബൈ: ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. മുകുന്ദ് നഗർ പ്രദേശത്തെ 25 കാരനും ധൻവാഡ ചാവലിൽ നിന്നുള്ള 35 വയസുകാരനുമാണ് പുതിയതായി രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരത്തേ രോഗം സ്ഥിരീകരിച്ച 45 കാരനായ മുകുന്ദ് നഗർ സ്വദേശിയുടെ ആരോഗ്യ നില മോശയമായി തുടരുകയാണ്.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ധൻവാഡ ചാവലിൽ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രോട്ടോക്കോൾ പ്രകാരം ഈ പ്രദേശം സീൽ ചെയ്യുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നാണ് ധാരാവി. 15 ലക്ഷത്തിലധികം ആളുകളാണ് ഇവിടെ തിങ്ങിപാർക്കുന്നത്.