വിശാഖപട്ടണം: സ്ഥലകച്ചവടക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ വിശാഖപട്ടണം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ചൈനമുഷിവാഡയിലെ പി റാംറെഡി ഗുണ്ടൂർ സ്വദേശി ,കർണാട പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്ഥലകച്ചവടക്കാരനായ ജെ. സുരേഷ് കുമാറിനെ നാല് പേർ തട്ടിക്കൊണ്ടുപോയതായും അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവർ സുരേഷിനെ മൂർച്ചയേറിയ വസ്തുക്കളും തോക്കുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പരവാഡയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഭീഷണി ഉയർന്നപ്പോൾ സ്വർണാഭരണങ്ങൾ പണയംവച്ച് 30 ലക്ഷം രൂപ നൽകാമെന്ന് സുരേഷ് പറഞ്ഞു. ഇതേതുടർന്ന് ഭാര്യയിൽ നിന്ന് ആഭരണങ്ങൾ എടുക്കാൻ അവർ സുരേഷിനെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. വീട്ടിൽ ചെന്നപ്പോൾ ഭാര്യ സ്വർണം നൽകാൻ വിസമ്മതിച്ചു. സുരേഷിന്‍റെ മകനാണ് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയതും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതികളെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.