ETV Bharat / bharat

രാജസ്ഥാനിൽ രണ്ട് കൊവിഡ് മരണങ്ങൾ കൂടി; മരണ സംഖ്യ 115 ആയി

കൊവിഡ് സ്ഥിരീകരിച്ച 4035 പേരിൽ 2362 പേർ രോഗ മുക്തരായി

COVID-19 cases in Rajasthan  coronavirus  Lockdown  രാജസ്ഥാൻ  കൊവിഡ് 19 മരണ സംഖ്യ  മരണ നിരക്ക്  ജയ്പൂർ  രാജസ്ഥാനിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്
രാജസ്ഥാനിൽ രണ്ട് കൊവിഡ് മരണങ്ങൾ കൂടി; മരണ സംഖ്യ 115 ആയി
author img

By

Published : May 12, 2020, 4:22 PM IST

ജയ്പൂർ: കൊവിഡ് 19 ബാധിച്ച് രാജസ്ഥാനിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 115 ആയി. ഇതിൽ 59 പേർ ജയ്പൂർ സ്വദേശികളാണ്. ജലൂർ, ബിക്കാനീർ ജില്ലകളിൽ രണ്ട് വീതം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

47 പേർക്കാണ് പുതിയതായി രാജസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 32 പേർ ഉദയ്പൂരിൽ നിന്നുള്ളവരാണ്. എട്ട് പേർ ജയ്പൂരിൽ നിന്നും. മൂന്ന് പേർ കോട്ടയിൽ നിന്നും. അജ്മീർ, ചിറ്റോർഗഡ്, ഹനുമാൻഗഡ്, സിക്കാർ എന്നിവിടങ്ങളിലായി ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 4,035 പേർക്കാണ് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 2,362 പേർക്ക് രോഗം ഭേദമായി. ഇതിൽ 2,077 പേരാണ് ആശുപത്രി വിട്ടതെന്ന് ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 1558 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.