ജയ്‌പൂർ: രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 182 ആയി. പുതുതായി 90 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും ഇതോടെ രോഗബാധിതരുടെ എണ്ണം 8,158 ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ജയ്‌പൂർ, ജുഞ്ജുനു എന്നിവിടങ്ങളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത്.
3,121 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും 4,289 പേർക്ക് രോഗം ഭേദമായെന്നും അധികൃതർ വ്യക്തമാക്കി. ജയ്‌പൂരിൽ മാത്രമായി 86 മരണവും 1,921പേർക്ക് കൊവിഡും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.