ന്യൂഡൽഹി: ഡൽഹിയിലെ സാഗർപൂരിൽ വീടിന് തീപിടിച്ച് രണ്ട് ആൺകുട്ടികൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.44 ഓടെയാണ് സംഭവം. പി ബ്ലോക്കിലെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുട്ടികൾ മുകളിലെ നിലയിലെ റബ്ബർ ഗോഡൗണായി ഉപയോഗിച്ചിരുന്ന മുറിക്കുള്ളിൽ കുടുങ്ങുകയായിരുന്നു.
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ എത്തി കുട്ടികളെ പുറത്തെടുത്തു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.