ചണ്ഡിഗഡ്: ഹരിയാനയിലെ സിർസ ജില്ലയിൽ മദ്യ വിൽപനക്കാരെ അജ്ഞാതർ വെടിവെച്ചുകൊന്നു. നാല് പേരടങ്ങുന്ന സംഘമാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം രാജസ്ഥാൻ അതിർത്തിയോട് ചേർന്ന ചൗതാല ഗ്രാമത്തിനടുത്താണ് സംഭവം.
അക്രമികൾ മോട്ടോർ സൈക്കിളിൽ മദ്യം വിൽപ്പന നടത്തുന്ന ധാബയിലെത്തുകയും സമീപത്തുണ്ടായിരുന്ന വിൽപനക്കാർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിൽ മുകേഷ്, ജയ് പ്രകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെത്തുടർന്ന് ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.