ETV Bharat / bharat

ക്രിക്കറ്റ് കളിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു - Uttar Pradesh crime

ചൊവ്വാഴ്ച രാത്രി വൈകിയും ഇരു ടീമുകളും തമ്മിൽ തര്‍ക്കം ഉണ്ടാവുകയും പിന്നീട് നടന്ന വെടിവെപ്പില്‍ അജ്ബറിന്‍റെ മക്കളായ ഖാലിക്ക് (20), മജീദ് (18) എന്നിവർ വെടിയേറ്റ് മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

firing  murder  UP police  crime news  Meerut crime  Uttar Pradesh crime  Uttar Pradesh firing
വെടിവെപ്പിൽ രണ്ട് പേര്‍ മരിച്ചു
author img

By

Published : May 20, 2020, 8:52 PM IST

മീററ്റ്: ക്രിക്കറ്റ് കളിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പഴയ വൈരാഗ്യം മൂലമാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. ജിസൗര ഗ്രാമത്തിലെ മുൻ മേധാവി നിയാസ് അഹമ്മദിന്‍റെ മകനും അജ്ബര്‍ എന്നയാളും ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് തർക്കം ഉണ്ടാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി വൈകിയും ഇരു ടീമുകളും തമ്മിൽ തര്‍ക്കം ഉണ്ടാവുകയും പിന്നീട് നടന്ന വെടിവെപ്പില്‍ അജ്ബറിന്‍റെ മക്കളായ ഖാലിക്ക് (20), മജീദ് (18) എന്നിവർ വെടിയേറ്റ് മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഖാലിക്ക് സംഭവ സ്ഥലത്തും മജീദ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.

വിവരം ലഭിച്ചതിനെത്തുടർന്ന് സി.ഇ.രമനന്ദ് കുശ്വാഹയും സ്റ്റേഷൻ മേധാവിയും മണ്ഡലി പൊലീസ് സേനയും സ്ഥലത്തെത്തി. സംഭവത്തിൽ നിയാസ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്‌പി ദേഹാത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.