ETV Bharat / bharat

മുംബൈയിൽ 12 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി - സബർബൻ സാൻന്താക്രൂസിൽ മെഫെഡ്രോൺ

ക്രൈംബ്രാഞ്ചാണ് മെഫെഡ്രോൺ എന്ന ലഹരി മരുന്നുമായി രണ്ട് പേരെ പിടികൂടിയത്

Two held with mephedrone Mumbai  മുംബൈയിൽ മെഫെഡ്രോൺ പിടികൂടി  സബർബൻ സാൻന്താക്രൂസിൽ മെഫെഡ്രോൺ  മെഫെഡ്രോൺ എന്ന ലഹരി മരുന്നു
മുംബൈയിൽ 12 ലക്ഷം രൂപയുടെ മെഫെഡ്രോൺ പിടികൂടി
author img

By

Published : Dec 9, 2020, 8:47 PM IST

മുംബൈ: സബർബൻ സാന്താക്രൂസിൽ നിന്ന് പൊലീസ് ലഹരി മരുന്ന് പിടികൂടി. മെഫെഡ്രോൺ എന്ന ലഹരി മരുന്നാണ് പിടികൂടിയത്. 12 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.

അൽപേഷ്‌കുമാർ ജെയിൻ (36), ഷാനവാസ് ഷെയ്ക്ക് (40) എന്നിവരാണ് ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. ഇലക്ട്രോണിക് വെയ്റ്റിങ് മെഷീനും ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും ഇവരിൽ നിന്നും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നു പിടികൂടിയത്. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണങ്ങൾക്കായി ക്രൈംബ്രാഞ്ച് ഇവരെ ഡിസംബർ 16 വരെ കസ്റ്റഡിയിൽ വാങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.