നോയിഡ: മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ 1,727 കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മധ്യപ്രദേശ് പൊലീസും എസ്‌ടിഎഫും ചേർന്ന് പ്രതികളെ പിടികൂടിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ല സ്വദേശികളായ ശുഭം ത്യാഗി, ലോകേഷ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കണ്ടെയ്നർ ട്രക്കും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത 1,727 കിലോ കഞ്ചാവിന് ഏകദേശം 8 കോടി രൂപ വിലവരുമെന്ന് എസ്‌ടിഎഫ് പറഞ്ഞു. കേസിൽ കൂടുതൽ നിയമനടപടികൾ നടക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു.