ലഖ്‌നൗ: ഉത്തർ പ്രദേശിലെ ബാല്ലിയയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പെൺകുട്ടികൾ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഏഴ് വയസുകാരിയും 14കാരിയുമാണ് മരിച്ചത്. വിഷബാധയെ തുടർന്ന് അഞ്ച് പേർ ചികിത്സയിലുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്ത് നടന്ന മേളയിൽ നിന്ന് ചൗമെൻ കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഏഴ് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നും ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അഡിഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഹരിനന്ദൻ അറിയിച്ചിരുന്നു.