ETV Bharat / bharat

സിഎഎയ്ക്ക് എതിരെ പ്രതിഷേധം; ബംഗാളില്‍ രണ്ട് മരണം

മുർഷിദാബാദിലെ ജലങ്ക് പ്രദേശത്താണ് സിഎഎ പ്രതിഷേധത്തിനിടെ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായി റോഡ് ഉപരോധിച്ചതോടെയാണ് വാക്കു തർക്കമുണ്ടായത്.

സിഎഎയ്ക്ക് എതിരെ പ്രതിഷേധം  ബംഗാളില്‍ രണ്ട് മരണം  മുർഷിദാബാദില്‍ പ്രതിഷേധം  protest at murishidabad  protest against caa  2 death at bengal
സിഎഎയ്ക്ക് എതിരെ പ്രതിഷേധം; ബംഗാളില്‍ രണ്ട് മരണം
author img

By

Published : Jan 29, 2020, 11:35 PM IST

കൊല്‍ക്കത്ത: ബംഗാളിലെ മുർഷിദാബാദില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ തർക്കത്തില്‍ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മുർഷിദാബാദിലെ ജലങ്ക് പ്രദേശത്താണ് സിഎഎ പ്രതിഷേധത്തിനിടെ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായി റോഡ് ഉപരോധിച്ചതോടെയാണ് വാക്കു തർക്കമുണ്ടായത്. ഇതിനിടെ നിരവധി തവണ വെടിവെയ്പ്പ് നടത്തുകയും വാഹനങ്ങൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
അതേസമയം, തൃണമൂല്‍ കോൺഗ്രസും നേതാവ് തഹിറുദ്ദീൻ ഷെയ്ഖുമാണ് ആക്രമണം അഴിച്ചുവിട്ടത് റോഡ് ഉപരോധം ഏർപ്പെടുത്തിയ പ്രാദേശിക റസിഡന്‍റ് ഫോറം ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ ആരോപണം നിഷേധിക്കുകയും അക്രമത്തിന് പിന്നില്‍ സിപിഎമ്മും കോൺഗ്രസുമാണെന്നും പറഞ്ഞു.

Intro:Body:

sdfgsdfg

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.