അമരാവതി: ആന്ധ്രാപ്രദേശിൽ 60 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1,777 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 36 ആയി. 140 പേർക്ക് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു. പുതിയ കേസുകളിൽ 12 പേർ ഗുജറാത്തിൽ നിന്നും ഒരാൾ കർണാടകയിൽ നിന്നുമുള്ളവരാണ്. 29 അംഗ ഗുജറാത്തി സംഘം ജനുവരിയിലാണ് അനന്തപുരം ജില്ലയിലെത്തിയത്. ഇവരിൽ 14 പേർക്ക് തിങ്കളാഴ്ച വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്പോട്ടായ കർണൂലിൽ-17, ഗുണ്ടൂർ-12, കൃഷ്ണ-14 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കർനൂളും കൃഷ്ണയിലുമാണ്.
കർണൂളിൽ ഇതുവരെ 533 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 369 കേസുകൾ നിലവിൽ സജീവമാണ്. 153 പേരെ ഡിസ്ചാർജ് ചെയ്തു. 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഗുണ്ടൂരിൽ ഇതുവരെ 363 കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതിൽ 226 കേസുകൾ നിലവിൽ സജീവമാണ്. 129 ഡിസ്ചാർജ്, എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൃഷ്ണയിൽ 173 കേസുകളാണ് സജീവമായുള്ളത്. 117 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ 10 പേർ വൈറസ് ബാധിച്ച് മരിച്ചു. ആന്ധ്രാപ്രദേശിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 1,012 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,782 എണ്ണം ഉൾപ്പെടെ 1,41,274 സാമ്പിളുകൾ പരിശോധന നടത്തി.