ഭോപ്പാൽ: മധ്യപ്രദേശിലെ ചിത്രകൂട്ടിൽ പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് കൊള്ളക്കാരെ പിടികൂടി. അതേസമയം, മൂന്നംഗ സംഘത്തിലെ ഒരു കൊള്ളക്കാരൻ ഓടി രക്ഷപ്പെട്ടു. ഇന്ന് പൊലീസും കൊള്ളസംഘവുമായി നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്‌തത്. തലക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ഒരു കൊള്ളക്കാരനും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇയാളുടെ കാലിൽ വെടിവെച്ചു വീഴ്‌ത്തിയാണ് പൊലീസ് പിടികൂടിയത്. പരിക്കേറ്റ കൊള്ളക്കാരനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാമനെ പരിക്കുകളൊന്നും കൂടാതെ പിടികൂടാൻ സാധിച്ചെങ്കിലും സംഘത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
മധ്യപ്രദേശിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് കൊള്ളക്കാരെ പിടികൂടി, ഒരാൾ ഓടി രക്ഷപ്പെട്ടു - police caught dacoits
മൂന്നംഗ സംഘത്തിലെ രണ്ട് കൊള്ളക്കാരെ പിടികൂടി, മൂന്നാമൻ രക്ഷപ്പെട്ടു. കാലിൽ വെടിയേറ്റ ഒരു കൊള്ളക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
![മധ്യപ്രദേശിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് കൊള്ളക്കാരെ പിടികൂടി, ഒരാൾ ഓടി രക്ഷപ്പെട്ടു Dacoits Police encounter Madhya Pradesh Bounty Chitrakoot ഭോപ്പാൽ മധ്യപ്രദേശിലെ ചിത്രകൂട്ട് പൊലീസ് ഏറ്റുമുട്ടൽ കൊള്ളക്കാരെ പിടികൂടി മൂന്നംഗ സംഘം police caught dacoits bhopal encouter](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7326489-544-7326489-1590333486106.jpg?imwidth=3840)