കശ്‌മീരില്‍ ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു - Baramulla
ജമ്മുകശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ ക്രീരി പ്രദേശത്താണ് സുരക്ഷാ സേനക്ക് നേരെ ആക്രമണമുണ്ടായത്

കശ്മീരില്‍ ഭീകരാക്രമണം
ബാരാമുള്ള: ജമ്മുകശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ ക്രീരി പ്രദേശത്ത് സുരക്ഷാ സേനക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്. രാവിലെ ഒന്‍പത് മണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടായത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് സേനക്ക് നേരെ വെടിയുതിര്‍ത്തത്. തീവ്രവാദികള്‍ക്കായി മെഖലയില്‍ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരവും സുരക്ഷാ സേനക്ക് നേരെ ആക്രമമം നടന്നിരുന്നു. ഒരാഴ്ചക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇന്നുണ്ടായത്.
Last Updated : Aug 17, 2020, 12:40 PM IST