ചണ്ഡിഗഡ്: പഞ്ചാബിലെ രണ്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. ഇരുവരും വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് പ്രാർഥിക്കുന്നതായി സിംഗ് പറഞ്ഞു. എംഎൽഎമാരായ ബൽവീന്ദർ ധാലിവാൾ, ധരംബീർ അഗ്നിഹോത്രി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ കാബിനറ്റ് മന്ത്രി ട്രിപ് രാജീന്ദർ സിംഗ് ബജ്‌വക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് മന്ത്രിയുടെ ഭാര്യയ്ക്കും മകനും രോഗം ബാധിച്ചതായി കണ്ടെത്തി. പഞ്ചാബിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 9,792 ആണ്, ശനിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 246 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.