ETV Bharat / bharat

ഭാര്യയേയും ഭാര്യാപിതാവിനേയും കൊലപ്പെടുത്തിയ ചൈനീസ് വംശജന്‍ അറസ്റ്റില്‍

author img

By

Published : Aug 24, 2019, 5:05 PM IST

കൊല്‍ക്കത്തയില്‍ ഇരട്ടകൊലപാതകം. കൊലപാതകം നടന്നത് ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്

കൊല്ലപ്പെട്ട ഭാര്യ ലി ഹു മൈഹ

കൊല്‍ക്കത്ത: ഭാര്യയേയും(60) ഭാര്യാപിതാവിനേയും കൊലപ്പെടുത്തിയ കേസില്‍ ചൈനീസ് വംശജനായ കൊല്‍ക്കത്ത സ്വദേശി ലിവാൻ സാങ് അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ചൈനാ ടൗണ്‍ എന്നറിയപ്പെടുന്ന ടാങ്ഗ്രയിലാണ് സംഭവം. ലി വാൻ സാങ്ങിന്‍റെ ഭാര്യ ലി ഹു മൈഹ, പിതാവ് ലി കാ സോങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇരുവര്‍ക്കും രണ്ടുപെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം മൂന്നുമക്കളാണുള്ളത്.

ഇരുമ്പ് ദണ്ഡുപയോഗിച്ചാണ് ഇരുവരേയും പ്രതി കൊലപ്പെടുത്തിയിരിക്കുന്നത്. ക്രൂരമായി ഉപദ്രവിച്ചതിന് ശേഷമായിരുന്നു കൊലപാതകം. പ്രതി തന്നെയാണ് പൊലീസില്‍ വിളിച്ച് കൊലപാതക വിവരം അറിയിച്ചത്. ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭാര്യ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

Intro:Body:

https://www.etvbharat.com/english/national/state/west-bengal/chinese-origin-murdered-in-kolkatas-chinatown-relative-critical/na20190824113814911

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.