ETV Bharat / bharat

മാവോയിസ്റ്റുകള്‍ക്ക് ആയുധ വിതരണം: രണ്ട് പൊലീസുകാരെ പിരിച്ചു വിട്ടു - മാവോയിസ്റ്റ്

കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റുകളുടെ ആയുധ വിതരണ റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് എ.എസ്.ഐ ആനന്ദ് ജാതവ്, സുക്മയിലെ പൊലീസ് ലൈനിൽ നിയമിതരായ ഹെഡ് കോൺസ്റ്റബിൾ സുഭാഷ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു

Chattisgarh cops Naxal links Assistant Sub-Inspector Chhattisgarh's Sukma district Kanker district Special Investigation Team റായ്പൂർ മാവോയിസ്റ്റ് സുക്മ
നക്സലുകൾക്ക് വെടിയുണ്ട വിതരണം : രണ്ട് പൊലീസുകാരെ സേവനത്തിൽ നിന്ന് പിരിച്ചു വിട്ടു
author img

By

Published : Jun 12, 2020, 4:08 PM IST

റായ്പൂർ: ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകള്‍ക്ക് വെടിയുണ്ട നൽകിയതിന് അറസ്റ്റിലായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പൊലീസുകാരെ സേവനത്തിൽ നിന്ന് പിരിച്ചു വിട്ടു. കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റുകളുടെ ആയുധ വിതരണ റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് എ.എസ്.ഐ ആനന്ദ് ജാതവ്, സുക്മയിലെ പൊലീസ് ലൈനിൽ നിയമിതരായ ഹെഡ് കോൺസ്റ്റബിൾ സുഭാഷ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് വകുപ്പിലെ ഒന്നോ രണ്ടോ ജീവനക്കാര്‍ മൂലം ബസ്തർ ഡിവിഷനിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയുടെ മനോവീര്യം തകരരുത്. ഇത് കണക്കിലെടുത്താണ് ഭരണഘടനയുടെ ആർട്ടിക്കിൾ 311 അനുസരിച്ച് രണ്ട് പൊലീസുകാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടതെന്ന് ഇൻസ്‌പെക്ടര്‍ ജനറൽ ഓഫ് പൊലീസ് (ബസ്തർ റേഞ്ച്) സുന്ദരജ് പി പറഞ്ഞു.

ജൂൺ 10നാണ് ഇവരെ പുറത്താക്കിയത്. കഴിഞ്ഞയാഴ്ച ബസ്തർ ഡിവിഷനിലെ രണ്ട് സ്ഥലങ്ങളിൽ നിന്ന് നാല് മാവോയിസ്റ്റ് കൊറിയർമാരെ സുക്മ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെടിമരുന്ന് ശേഖരവും പിടിച്ചെടുത്തിരുന്നു. മനോജ് ശർമ, ഹരിശങ്കർ ഗെഡാം എന്നീ രണ്ടു പേരെ ജൂൺ രണ്ടിന് സുക്മയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഗണേഷ് കുഞ്ചം, ആത്മരം നരേതി എന്നിവരെ ജൂൺ ആറിനും കാങ്കർ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് 303, എകെ -47, എസ്‌എൽ‌ആർ, ഇൻ‌സാസ് റൈഫിളുകളുടെ 695 ബുള്ളറ്റുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.