റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ അനധികൃതമായി കല്‍ക്കരി ഖനനം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് സ്‌ത്രീയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കോര്‍ബ ജില്ലയിലെ ഹസ്‌ദിയോ നദീതീരത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. പുരനി ബസ്‌തി സ്വദേശികളായ ലക്ഷ്‌മിന്‍ മഞ്ചി (35), ശിവ്‌ലാല്‍ മഞ്ചി (21) എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ട് മരിച്ചത്. നദീതീരത്ത് കുഴി കുഴിച്ച് ആളുകള്‍ അനധികൃതമായി കല്‍ക്കരി ഖനനം ചെയ്യാന്‍ ശ്രമിക്കുന്നത് ഇവിടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. അപകടം നടന്നയുടനെ തന്നെ പ്രദേശവാസികള്‍ സംഭവസ്ഥലത്തെത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തിയാണ് പിന്നീട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
അനധികൃത കല്‍ക്കരി ഖനനത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു - ചത്തീസ്‌ഗഢ്
കോര്‍ബ ജില്ലയിലെ ഹസ്‌ദിയോ നദീതീരത്ത് ഇന്ന് രാവിലെയാണ് അപകടം . പുരനി ബസ്‌തി സ്വദേശികളായ ലക്ഷ്‌മിന്‍ മഞ്ചി, ശിവ്‌ലാല്‍ മഞ്ചി എന്നിവരാണ് മരിച്ചത്