ഭുവനേശ്വര്‍: വീട്ടില്‍ സൂക്ഷിച്ച പടക്ക ശേഖരണത്തിന് തീപിടിച്ച് എട്ട് വയസുകാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ 12 വയസുകാരന് ഗുരുതര പരിക്കേറ്റു. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. തുമുസിങ്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സോഗാരിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ സമീപത്തെ ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് ഡെന്‍കാല്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ വിദ്യാര്‍ഥിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത്രയധികം പടക്കങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിച്ചതിനെ സംബന്ധിച്ച് പൊലീസ് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഒഡീഷയില്‍ പടക്ക ശേഖരത്തിന് തീപിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരണത്തിനാണ് തീപിടിച്ചത്