ETV Bharat / bharat

ട്രൂകോളര്‍ ഒഴിവാക്കാന്‍ സൈനികരോട് ഇന്ത്യന്‍ കരസേന നിര്‍ദേശിച്ചത് അന്യായമെന്ന് ട്രൂകോളര്‍ മേധാവികള്‍ - Chinese apps ban

ഇന്ത്യയിലെ 170 ദശലക്ഷത്തിലധികം ആളുകളാണ് ട്രൂകോളർ ഉപയോഗിക്കുന്നത്. ആഗോളതലത്തിൽ ട്രൂകോളറില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും പ്ലാറ്റ്ഫോം ഫോൺബുക്കുകൾ അപ്‌ലോഡ് ചെയ്യുകയോ ഉപയോക്തൃ ഡാറ്റ വിൽക്കുകയോ ചെയ്യുന്നില്ലെന്നും ട്രൂകോളര്‍

ban
ban
author img

By

Published : Jul 9, 2020, 6:49 PM IST

ന്യൂഡല്‍ഹി: 89 ആപ്ലിക്കേഷനുകൾ ഇല്ലാതാക്കാൻ ഇന്ത്യൻ കരസേന സൈനികരോട് ആവശ്യപ്പെട്ടത് അന്യായമാണെന്ന് സ്വീഡിഷ് കോളർ ഐഡന്റിഫിക്കേഷൻ ആപ്ലിക്കേഷനായ ട്രൂകോളര്‍ മേധാവികള്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നിരോധിച്ച ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. മാത്രമല്ല ട്രൂകോളറിന് പുറമെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, സൂം, റെഡ്ഡിറ്റ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളും ഒഴിവാക്കാന്‍ സൈനികരോട് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്.ദേശീയ സുരക്ഷ മുന്നില്‍ കണ്ടാണ് കരസേനയുടെ തീരുമാനം. കരസേനയുടെ തീരുമാനം ഏറെ നിരാശജനിപ്പിക്കുന്നുവെന്നും ട്രൂകോളര്‍ മേധാവികള്‍ പറഞ്ഞു.

സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂകോളർ കോളർ ഐഡി, സ്പാം കണ്ടെത്തൽ, സന്ദേശമയയ്ക്കൽ എന്നിവക്കാണ് സഹായകരമാകുന്നത്. 'ഞങ്ങളുടെ പൗരന്മാർക്കും ഞങ്ങളുടെ സായുധ സേനാംഗങ്ങൾക്കും ട്രൂകോളർ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് ഞങ്ങൾ മനസിലാക്കിയതെന്നും ട്രൂകോളർ നിരോധിത ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ലെന്നും ഇക്കാര്യം കൂടുതൽ അന്വേഷിക്കുമെന്നും' ട്രൂകോളര്‍ മേധാവികള്‍ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ 170 ദശലക്ഷത്തിലധികം ആളുകളാണ് ട്രൂകോളർ ഉപയോഗിക്കുന്നത്. ആഗോളതലത്തിൽ ട്രൂകോളറില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും പ്ലാറ്റ്ഫോം ഫോൺബുക്കുകൾ അപ്‌ലോഡ് ചെയ്യുകയോ ഉപയോക്തൃ ഡാറ്റ വിൽക്കുകയോ ചെയ്യുന്നില്ലെന്നും ട്രൂകോളര്‍ വ്യക്തമാക്കി.

2019 ൽ ഇന്ത്യയിലെ ആയിരക്കണക്കിന് ട്രൂകോളർ ഉപഭോക്താക്കളുടെ ഐസിഐസിഐ ബാങ്ക്യു യുപിഐ അക്കൗണ്ടുകൾ അവരുടെ സമ്മതമില്ലാതെ പുനസൃഷ്ടിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇതില്‍ പിന്നീട് ട്രൂകോളര്‍ മാപ്പ് ചോദിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.