ലഖ്‌നൗ: വായ്പ തുക തിരിച്ചടക്കാത്തതിനെത്തുടർന്ന് ട്രക്ക് ഉടമയെ ജീവനോടെ കത്തിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സത്യപ്രകാശ് റായ് എന്ന് 51 കാരനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് തീയിട്ടത്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പ്രതികളിൽ രണ്ടുപേരെ പിടികൂടിയെങ്കിലും മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ റായിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രതികളിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണെന്നും സ്റ്റേഷൻ ഓഫീസർ (എസ്‌ഒ) ബഡ്‌ലാപൂർ ശ്രീജേഷ് യാദവ് പറഞ്ഞു.
മധ്യപ്രദേശിലെ റീവയിൽ നിന്ന് കോൺക്രീറ്റ് കയറ്റിയ ട്രക്കുമായ അസമഗഡിലേക്ക് മടങ്ങിയപ്പോഴാണ് റായിയെ ആക്രമിച്ചതെന്ന് റായിയുടെ മകൻ ശ്യമാനന്ദ് പറഞ്ഞു. കാറിലെത്തിയ സംഘം പണം തിരികെ അടക്കാത്തതിന്‍റെ കാരണം തിരക്കിയതായും കൊവിഡ് സാഹചര്യത്തിൽ വായ്പ എടുത്ത പണം തിരിച്ചടക്കാൻ ഗവൺമെന്‍റ് നൽകിയ ഇളവിനെത്തുടർന്നാണ് പണം അടക്കാത്തതെന്ന് ആക്രമികളെ അറിയിച്ചതായും തുടർന്ന് കാറിലെത്തിയ പ്രതികൾ പിതാവിനെ ആക്രമിക്കുകയായിരുന്നെന്നും റായിയുടെ മകൻ പറഞ്ഞു.
സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ചേദ്യം ചെയ്ത ശേഷം സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.