ETV Bharat / bharat

യുപിയിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു

തൊഴിലാളികളിൽ ഭൂരിഭാഗവും ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സ്വദേശികളാണ്. സംഭവസ്ഥലം സന്ദർശിച്ച് അപകടകാരണം സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി കമ്മീഷണർക്കും ഇൻസ്പെക്ടർ ജനറലിനും നിർദ്ദേശം നൽകി

lockdown  truck collision  COVID  Uttar Pradesh accident  ലോറികൾ കൂട്ടിയിടിച്ചു  തൊഴിലാളികൾ കൊല്ലപ്പെട്ടു  കുടിയേറ്റ തൊഴിലാളികൾ  ഔറയ്യ വാഹനാപകടം  auraiya  accident in UP  migrant workers killed
4 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു
author img

By

Published : May 16, 2020, 8:10 AM IST

Updated : May 16, 2020, 3:39 PM IST

ലക്നൗ: ഔറയ്യയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് . ഇന്ന് പുലർച്ചെ 3.30നാണ് അപകടമുണ്ടായത്. തൊഴിലാളികളിൽ ഭൂരിഭാഗവും ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സ്വദേശികളാണ്. രാജസ്ഥാനിൽ നിന്നും ബിഹാറിലേക്കും ജാർഖണ്ഡിലേക്കും പോകുകയായിരുന്നു തൊഴിലാളികള്‍.പരിക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔറയ്യ ചീഫ് മെഡിക്കൽ ഓഫീസർ അർച്ചന ശ്രീവാസ്തവ അറിയിച്ചു. ഇതിനു പുറമെ ഗുരുതരമായി പരിക്കേറ്റ 15 തൊഴിലാളികളെ സൈഫായ് പി‌ജി‌ഐയിലേക്കും മാറ്റിയിട്ടുണ്ട്.

യുപിയിൽ ലോറികൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു

അതേസമയം, സംഭവസ്ഥലം സന്ദർശിച്ച് അപകടകാരണം സംബന്ധിച്ച് ഉടൻ തന്നെ റിപ്പോർട്ട് തയ്യാറാക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കമ്മീഷണർക്കും ഇൻസ്പെക്ടർ ജനറലിനും നിർദ്ദേശം നൽകി. വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച മുഖ്യമന്ത്രി, പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Last Updated : May 16, 2020, 3:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.