ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരെയായ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രത്യേക അന്വേഷണ സംഘം കമല്‍നാഥിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് മൻജിന്ദർ സിങ് സിർസ പറഞ്ഞു.
-
A big Victory for @Akali_Dal_
— Manjinder S Sirsa (@mssirsa) September 9, 2019 " class="align-text-top noRightClick twitterSection" data="
SIT Opens case against @OfficeOfKNath for his alleged involvement in 1984 Sikh genocide
Notification issued by MHA upon my submission last year, Case nmbr 601/84 to reopen & consider fresh Evidence against Kamal Nath@ANI @timesnow @news18India pic.twitter.com/fl4qPX4PH5
">A big Victory for @Akali_Dal_
— Manjinder S Sirsa (@mssirsa) September 9, 2019
SIT Opens case against @OfficeOfKNath for his alleged involvement in 1984 Sikh genocide
Notification issued by MHA upon my submission last year, Case nmbr 601/84 to reopen & consider fresh Evidence against Kamal Nath@ANI @timesnow @news18India pic.twitter.com/fl4qPX4PH5A big Victory for @Akali_Dal_
— Manjinder S Sirsa (@mssirsa) September 9, 2019
SIT Opens case against @OfficeOfKNath for his alleged involvement in 1984 Sikh genocide
Notification issued by MHA upon my submission last year, Case nmbr 601/84 to reopen & consider fresh Evidence against Kamal Nath@ANI @timesnow @news18India pic.twitter.com/fl4qPX4PH5
ആരോപണങ്ങൾ പുനരന്വേഷിക്കാൻ തീരുമാനിച്ച സാഹചര്യത്തില്‍ കമല്‍നാഥിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സിർസ ആവശ്യപ്പെട്ടു. "കേസ് പുനരന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിനോട് നന്ദി പറയുന്നു. കമൽനാഥ് സിഖുകാരെ കൊലപ്പെടുത്തിയതിന് ദൃക്‌സാക്ഷികളായിരുന്നവർ മുന്നോട്ട് വന്ന് സാക്ഷികളാകാൻ ഞാൻ അഭ്യർഥിക്കുന്നു, പേടിക്കേണ്ട സാഹചര്യങ്ങൾ ഒന്നുമില്ല" സിർസ പറഞ്ഞു.
1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിഖ് വിരുദ്ധ കലാപമുണ്ടായത്. കമല്‍നാഥിനെ കൂടാതെ കോൺഗ്രസ് നേതാക്കളായ സജ്‌ജൻ കുമാർ, ജഗജീഷ് ടൈറ്റ്‌ലർ എന്നിവരും പ്രതിയാണെന്നാണ് ആരോപണം. ഡല്‍ഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നിവടങ്ങളിലായി നടന്ന കലാപത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.