അഗര്‍ത്തല: കൊവിഡ് ചികില്‍സയില്‍ രോഗികളെ പരിചരിക്കാന്‍ റോബോട്ടിനെ വികസിപ്പിച്ച് ത്രിപുരയില്‍ നിന്നുള്ള ശാസ്‌ത്രജ്ഞന്‍. പ്രാദേശികമായി ലഭിക്കുന്ന വസ്‌തുക്കള്‍ ഉപയോഗിച്ചാണ് തൃപുര സര്‍വകലാശാലയിലെ ശാസ്‌ത്രജ്ഞനായ ഹര്‍ജീത് നാഥ് റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്. രോഗികളെ പരിചരിക്കാനായി ഡോക്‌ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും ഈ റോബോട്ട് സഹായിക്കും. റിമോര്‍ട്ട് നിയന്ത്രിത റോബോട്ടിന് 10 മുതല്‍ 15 കിലോ വരെ ഭാരം വഹിക്കാനും 10മുതല്‍ 15 മീറ്റര്‍ വരെ സഞ്ചാരശേഷിയും ഉണ്ട്. കൊവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നുകളും റോബോട്ട് വിതരണം ചെയ്യും.
ഒരാഴ്‌ച കൊണ്ടാണ് 25000 രൂപ ചെലവില്‍ റോബോട്ടിനെ നിര്‍മിച്ചത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ നിര്‍മാണത്തിനാവശ്യമായ മറ്റ് വസ്‌തുക്കളൊന്നും തന്നെ ലഭ്യമല്ലായിരുന്നുവെന്ന് ഹര്‍ജീത് പറയുന്നു. 2018 ലെ യുവ ശാസ്‌ത്രജ്ഞനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ഹര്‍ജീത് നാഥ്. 5 മണിക്കൂര്‍ സംഭരണ ശേഷിയുള്ള ബാറ്ററി ഉപയോഗിച്ച് 90 മിനിട്ട് വരെ റോബോര്‍ട്ടിനെ പ്രവര്‍ത്തിപ്പിക്കാം. ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശയവിനിമയത്തിനായി റോബോട്ടിനുള്ളില്‍ വൈ ഫൈ നിയന്ത്രിത ക്യാമറകളും സംഘടിപ്പിച്ചിട്ടുണ്ട്.