അഗർത്തല: സംസ്ഥാനത്ത് പുതിയതായി 559 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ത്രിപുരയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22,384 ആയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് പേർ കൂടെ മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണനിരക്ക് 248ായി ഉയർന്നു. ഗോബിന്ദബല്ലഭ് പന്ത് ആശുപത്രിയിൽ നിന്ന് 419 പേരെ രോഗമുക്തരായതിനെ തുടർന്ന് ഡിസ്‌ചാർജ് ചെയ്തു. സംസ്ഥാന തലസ്ഥാനമായ അഗർത്തലയുടെ ഭാഗമായ പശ്ചിമ ത്രിപുര ജില്ലയാണ് 248 കൊവിഡ് മരണങ്ങളിൽ 139 എണ്ണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 15,860 പേർ സംസ്ഥാനത്ത് രോഗ മുക്തരായി. നിലവിൽ 6,703 പേരാണ് ചികിത്സയിലുള്ളത്. 23 രോഗികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയെന്നും ഇതുവരെ 3,62,481 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിചേർത്തു.
ത്രിപുരയിൽ 559 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Tripura
മൂന്ന് പേർ കൂടെ മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണനിരക്ക് 248 ആയി ഉയർന്നു