ETV Bharat / bharat

തൃണമൂൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു - bjp

ശനിയാഴ്ച കൂടുതല്‍ എംഎല്‍എമാർ തൃണമൂല്‍വിടും എന്ന് ബിജെപി

തൃണമൂൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു
author img

By

Published : May 29, 2019, 8:07 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വീണ്ടും കൊഴിഞ്ഞ് പോക്ക് തുടരുന്നു. ലബ്പുർ മണ്ഡലത്തിലെ എംഎൽഎ മുനിറുൽ ഇസ്ലാമാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിച്ചു. ലബ്പുറിൽ നിന്നുള്ള രണ്ട് തൃണമൂല്‍ നേതാക്കൾ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു.

തൃണമൂൽ കോൺഗ്രസിന്‍റെ 40 എംഎല്‍എമാര്‍ ബിജെപിയിൽ ചേരുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമ ബംഗാളില്‍ മോദി പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഒരു കൗണ്‍സിലര്‍ പോലും ബിജെപിയിലെക്ക് പോകില്ല എന്നായിരുന്നു ബിജെപിക്ക് തൃണമൂല്‍ കോണ്‍‍ഗ്രസ് നൽകിയ മറുപടി. പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും മുന്‍പ് മൂന്ന് എംഎല്‍എമാരേയും 60 കൗണ്‍സിലര്‍മാരെയും ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. മൂന്ന് കോര്‍പറേഷനുകളുടെ ഭരണം ബിജെപി പിടിച്ചു. ശനിയാഴ്ച കൂടുതല്‍ എംഎല്‍എമാർ തൃണമൂല്‍വിടും എന്ന് ബിജെപി അവകാശവാദം ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് തൃണമൂൽ എംഎൽഎ ബിജെപിയിൽ ചേർന്നത്.

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ വലിയ മുന്നേറ്റമാണ് ബിജെപി കാഴ്ച വെച്ചത്. 42 സീറ്റുകളുള്ള ബംഗാളിൽ 18 സീറ്റുകളാണ് ഇത്തവണ ബിജെപി നേടിയത്. 2014 ലെ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ നടത്തിയ മുന്നേറ്റം ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.

Intro:Body:

https://twitter.com/ANI/status/1133688380321959936

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.