ETV Bharat / bharat

രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎക്ക് നേരെ വധശ്രമം - Rajasthan mla

ഹിൻഡൗൻ എംഎൽഎ ഭറോസി ലാലിന് നേരെയാണ് വധശ്രമം ഉണ്ടായത്

Arrested
Arrested
author img

By

Published : Jun 24, 2020, 8:00 PM IST

ജയ്പൂർ: കോൺഗ്രസ് എംഎൽഎ ഭറോസി ലാലിന് നേർക്ക് വെടിയുതിർക്കാൻ ശ്രമിച്ച ആൺകുട്ടി പൊലീസ് പിടിയിൽ. രാജസ്ഥാനിലെ കരൗലിയിൽ എംഎൽഎയുടെ സ്വവസതിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് ഇന്ത്യൻ നിർമിത പിസ്റ്റൽ ഉപയോഗിച്ച് എംഎൽഎക്കെതിരെ വധശ്രമം നടത്തിയത്. കുട്ടിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില താളം തെറ്റി തുടരുകയാണെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. നേരത്തെ കുറ്റവാളികളാണ് ഭയന്നിരുന്നത് എങ്കിൽ ഇപ്പോൾ സാധാരണക്കാരാണ് ഭയപ്പെടുന്നതെന്നും കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പൂനിയ കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.